ന്യൂജേഴ്‌സി:പ്ലാസ്‌മ തെറാപ്പി ഉൾപ്പെടെയുള്ള  കോവിഡ് 19 മാനേജ്മെന്റ് രീതിയെക്കുറിച്ചും വീടുകളിൽ സ്വയം ക്വാറന്റൈനിൽ കഴിയുന്നവരുടെയും അല്ലാത്തവരുടെയും രോഗകാലത്ത് ചെയ്യേണ്ട ഫലപ്രദമായ നിർദ്ദേശങ്ങളും ചോദ്യോത്തരങ്ങളുമായി ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ നടന്ന ടെലിഫോൺ കോൺഫറൻസ് നവ്യാനുഭമായി മാറി. പങ്കാളിത്തംകൊണ്ടും പുത്തനറിവുകൾ കൊണ്ടും വ്യത്യസ്തമായിരുന്ന ഈ ടെലികോൺഫെറെൻസ് ആടുത്തകാലത്ത് സംഘടിപ്പിക്കപ്പെട്ടതിൽ വച്ച്  പുതുമയറിയതും വിഞ്ജാനപ്രദവുമായിരുന്നു.ഈ കൊറോണക്കാലത്ത് മലയാളികൾ അറിഞ്ഞരിക്കേണ്ട പേ ചെക്ക് പ്രൊട്ടക്ഷൻ ആക്ട്, ചെറുകിട വ്യവസായങ്ങളുടെ ആശ്വാസപദ്ധതികൾ തുടങ്ങിയ വ്യക്തതയില്ലാതിരുന്ന പല വിഷയങ്ങളുടെ യാഥാർഥ്യങ്ങളാണ് ടാക്‌സ് മേഖലയിലെ വിദഗ്ദ്ധർ പങ്കു വച്ചത്. കൊറോണക്കാലത്ത് പലതരം തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് കൂനിൻമേൽ കുരു പോലെയായി മാറിയ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഒപ്പു വച്ച പുതിയ ഇമ്മിഗ്രേഷൻ നിയമത്തിലെ നൂലാമാലകൾ എന്നിവ സംബന്ധിച്ച് വ്യക്തതകൾ വിവിശദീകരിച്ചുകൊണ്ട് നിയമ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വിവരങ്ങളും ശ്രോതാക്കളെ സംബന്ധിച്ച് പുതിയ അറിവുകൾ തന്നെയായിരുന്നു.
വലിയ ആൾക്കൂട്ടമില്ല,അപസ്വരങ്ങളില്ല, ഒരു പാട് വലിയ ഡിഗ്നിറ്ററിമാർ ഒന്നുമില്ല.അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നുവന്ന സ്‌പീക്കർമാരുടെ സന്ദേശങ്ങൾ അണമുറിയാതെ കേട്ടിരുന്ന ശ്രോതാക്കൾക്ക് തികച്ചും വേറിട്ടൊരു അനുഭവമായിരുന്നു. സോഷ്യൽ മീഡിയകളിലൂടെ ഇങ്ങനെയുമൊരു ടെലികോൺഫെറെൻസ് നടത്താമെന്ന് വളരെ പ്രൊഫഷണൽ ആയി തുടക്കം മുതൽ അവസാനം വരെ ഒരു മണിക്കൂർ നീണ്ട ടെലികോൺഫെറെൻസ് സഘടിപ്പിച്ചവർക്ക് ഒരു ഹാറ്റ്സ് ഓഫ്! ടെലികോൺഫെറെൻസിൽ പങ്കെടുക്കുന്ന ശ്രോതാക്കളാകുന്നവർ തീർച്ചയായും പറയും  ഇങ്ങനെയായിരിക്കണം ഒരു ടെലികോൺഫെറെൻസ് എന്ന്.
വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നുള്ള ഫൊക്കാന നേതാവ് കൂടിയായ ഡോ. കലാ ഷാഹി,ഫ്‌ലോറിഡയിൽ നിന്നുള്ള  ഡോ. ലിനോയ് പണിക്കർ , ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും ചിക്കാഗോ മലയാളി അസോസിയേഷൻ നേതാവും നഴ്‌സ് പ്രാക്ടീഷണർകൂടിയായ മറിയാമ്മ പിള്ള എന്നിവരാണ് കൊറോണ രോഗം സംബന്ധിച്ച അറിവുകൾ പങ്കു വയ്ക്കുകയും ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുരുകയും ചെയ്‌ത മെഡിക്കൽ പാനലിലെ അംഗങ്ങൾ. സ്റ്റീമില് പാക്കേജിൽ വ്യക്തികൾക്കു ലഭിക്കുന്ന ബെനഫിറ്റ്, ചെറുകിട വ്യവസായങ്ങളുടെ ക്ഷേമത്തിനുള്ള പേ ചെക്ക് പ്രൊട്ടക്ഷൻ ,ആക്‌ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്‌തത്‌ ടാക്‌സ് പ്രാക്റ്റീസ് മേഖലയിലെ പ്രമുഖരും സി.പി.എ. ക്കാരുമായ ഫൊക്കാന മുൻ പ്രസിഡണ്ട് ഹ്യൂസ്റ്റനിൽ നിന്നുള്ള ഡോ.ജി.കെ.പിള്ള, ഫ്‌ലോറിഡയിൽ നിന്നുള്ള കിഷോർ പീറ്റർ എന്നിവരാണ്. ഗ്രീൻ കാർഡ് ഉൾപ്പെടെയുള്ള വിസകൾ റദ്ദാക്കിക്കൊണ്ടുള്ള പുതിയ ഇമ്മിഗ്രേഷൻ നിയമത്തിന്റെ നൂലാമാലകളെക്കുറിച്ച്  ന്യൂജേഴ്സിയിലെ പ്രമുഖ അറ്റോർണി റാം ചീരത്ത്,അറ്റോർണി ബിന്ദു സഞ്ജീവ് എന്നിവർ വിശദീകരിച്ചു.
 ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ സ്വാഗതം ആശംസിച്ചതോടെയാണ് കോൺഫറൻസ് ആരംഭിച്ചത്. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഡോ.മാമ്മൻ സി. ജേക്കബ്, ഫൊക്കാന മുൻ പ്രസിഡണ്ടും സീനിയർ നേതാവുമായ പോൾ കറുകപ്പള്ളിൽ, കാലിഫോർണിയ ആർ.വി.പി ഗീത ജോർജ്,ന്യൂജേഴ്‌സി-പെൻസിൽവാനിയ എൽദോ പോൾ  തുടങ്ങിയ നിരവധി പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു,കോർഡിനേറ്റർമാരായഫൊക്കാന ട്രഷറർ സജിമോൻ ആന്റണി, ടെക്സാസ് റീജിയണൽ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള എന്നിവരായിരുന്നു  ഈ കോൺഫ്രൻസ് സംഘടിപ്പിക്കുന്നതിന്റെ തിരശീലയ്ക്കു പിന്നിൽ.  ഫൊക്കാന അസ്സോസിയേറ്റ് ട്രഷറർ പ്രവീൺ തോമസ്.ട്രസ്റ്റി ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ  കോ.കോർഡിനേറ്റർമാരായിരുന്നു. കേരള കൺവൻഷൻ ചെയർമാൻ ജോർജി വര്ഗീസ് നന്ദി പറഞ്ഞു.
കോറോണക്കാലത്ത് കേട്ട് തുടങ്ങിയ പ്ലാസ്മാ ട്രാൻസ്ഫ്യൂഷൻ ആണ് ആരോഗ്യ മേഖലയിൽ ഏറ്റവും ചർച്ചയായ വിഷയം. പ്ലാസ്‌മ ട്രസ്ഫ്യൂഷൻ വഴി ഒരുപാട് ക്രിട്ടിക്കൽ ആയ രോഗികളെ സുഖപ്പെടുത്താമെങ്കിലും അതിനു പിന്നിലെ നൂലാമാലകളെക്കുറിച്ച് ഡോ.കലാ ഷാഹി വിവരിച്ചപ്പോൾ ശ്രോതാക്കൾക്ക് അമ്പരന്നുപോയി. റെഡ്ക്രോസ് മുഖന്തിരമല്ലാതെ നേരിട്ട് പ്ലാസ്‌മ ഡോണറ്റ് ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞ കലാ ഷാഹി റെഡ് ക്രോസ് വഴി സംഭാവന ചെയ്യുന്ന പ്ലാസ്‌മ മറ്റു  സ്ക്രീനിംഗ് നടത്തിയശേഷം രോഗിയ്ക്ക് ലഭ്യമാക്കാൻ രണ്ടു മൂന്നു ദിവസമെടുക്കുമെന്നും പറഞ്ഞു. അങ്ങനെ പ്ലാസ്‌മ നൽകാൻ  തയാറാകുന്നവരിൽ നിന്നു  പോലും രോഗികൾക്ക് ആവശ്യമായ സമയത്ത് പ്ലാസമ ലഭ്യമാക്കാൻ കഴിയാതെ പോകുന്നത് നിർഭാഗ്യമാണെന്ന് മെഡിക്കൽ പാനൽ അംഗങ്ങൾ പറഞ്ഞു.
ചെറുകിട വിവ്യസാങ്ങളിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ കൊണ്ടുവന്ന സ്റ്റീമിലസ് പാക്കേജ് പ്രകാരമുള്ള ആദ്യ ഗഡുവായ 35 ബില്യൺ ഡോളർ വേറും രണ്ടു ദിവസം കൊണ്ട് വൻ കിട കമ്പനികൾ കൈക്കലാക്കയതായി കിഷോർ പീറ്റർ പറഞ്ഞു.സ്റ്റീമിലാസ് പാക്കേജിലെ വിവരങ്ങൾ  വിവരം മുൻകൂട്ടിയറിഞ്ഞതിനാലാകാം 500 തൊഴിലാളികൾ വരെയുള്ള കമ്പനികൾ ഭൂരിഭാഗവും തുകയും വാങ്ങിയെടുത്തു. വളരെ ചെറിയ വ്യവസായങ്ങൾ നടത്തുന്നവരുടെ അപേക്ഷകൾ ഫണ്ട് ലഭ്യതക്കുറവുമൂലം പെൻഡിങ്ങിലാണെന്നും കിഷോർ പീറ്ററും ജി.കെ. പിള്ളയും പറഞ്ഞു.
പ്രസിഡണ്ട് ട്രമ്പ് ഒപ്പുവച്ച ഇമ്മിഗ്രേഷൻ ഭേദഗതി ബിൽ ആറു മസാത്തേക്കാണെങ്കിലുംകൊറോണക്കാലം കഴിഞ്ഞാലും തുടരാൻ സാധ്യതയുണ്ടെന്ന് അറ്റോർണി റാം ചീരത്ത് പറഞ്ഞു. നിലവിൽ ഫയൽ ചെയതിരിക്കുന്നവർക്കോ ഗ്രീകാർഡ് കൈയിൽ ഉള്ളവർക്കോ ഈ ഭദഗതി ബാധകമായിരിക്കില്ല.ഗ്രീൻ കാർഡ് കിട്ടി നാട്ടിൽ പോയിട്ട് മടങ്ങി വരാൻ കഴിയാത്തതുമൂലം കാലാവധി കഴിഞ്ഞവർ, അവരുടെ മടക്ക യാത്രയിൽ ഫൊര്ഗിവ്നെസ് ലഭ്യമായിരിക്കും. കഴിയുമെങ്കിൽ ന്യൂയോർക്ക് വഴി വരുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു.