കുവൈത്ത്​ സിറ്റി: കുവൈത്ത് പൊതുമരാമത്ത്​ മന്ത്രാലയം ശൈഖ്​ ജാബിര്‍ സ്​റ്റേഡിയത്തില്‍ 5000 കിടക്കയുള്ള ക്വാറ​ന്‍റീന്‍ സെന്റര്‍ നിര്‍മിച്ചു. രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ്​ കൂടുതല്‍ ചികിത്സാ സൗകര്യവും നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുന്നത്​.

കുവൈത്ത്​ റെഡ്​ ക്രെസന്‍റ്​ സൊസൈറ്റി വളണ്ടിയമാരും സേവന സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു. 1250 കിടക്കകളുള്ള സെക്ഷന്‍ ആരോഗ്യ മന്ത്രാലയം ഏറ്റുവാങ്ങി. ബാക്കിയുള്ളവ പിന്നീട്​ ഏറ്റുവാങ്ങും.

മൂന്ന്​ ആഴ്​ച കൊണ്ടാണ്​ ഫീല്‍ഡ്​ മെഡിക്കല്‍ സെന്റര്‍, നഴ്​സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും താമസിക്കാനുള്ള സൗകര്യം, ​ഐ.സി.യു, ഫാര്‍മസി എന്നിവയുള്‍ക്കൊള്ളുന്ന കേന്ദ്രം സ്ഥാപിച്ചത്​.

പൊതുമരാമത്ത്​ മന്ത്രി ഡോ. റന. അല്‍ ഫാരിസി, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ്​, അണ്ടര്‍ സെക്രട്ടറി ഇസ്​മായില്‍ അല്‍ ഫൈലകാവി തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിര്‍മാണം പെട്ടെന്ന്​ പൂര്‍ത്തീകരിക്കാന്‍ റെഡ്​ ക്രെസന്‍റ്​ സൊസൈറ്റി വളണ്ടിയര്‍മാരുടെ സേവനം ഉപകാരമായി.