തിരുവനന്തപുരം: ലക്ഷദ്വീപില്‍ കുടുങ്ങിയ സ്‌കൂള്‍ അധ്യാപകരേയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെയും തിരികെ കേരളത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിന് ഡെപ്യൂട്ടേഷനില്‍ പോയ ആറ് സ്‌കൂള്‍ അധ്യാപകരും രണ്ട് സെക്രട്ടറിയേറ്റ് ജീവനക്കാരുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.