തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴു പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു പേ​ർ ഇ​ന്ന് രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു- മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​ട്ട​യം (മൂ​ന്ന്), കൊ​ല്ലം (മൂ​ന്ന്) ക​ണ്ണൂ​ർ (ഒ​ന്ന്) എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ച് ഇ​ന്ന് കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ ക​ണ​ക്ക്. കൊ​ല്ല​ത്ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്കും കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ വീ​ത​വും വ​യ​നാ​ട് ഒ​രാ​ളും രോ​ഗ​മു​ക്ത​രാ​യി.

സം​സ്ഥാ​ന​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 457 ആ​യി. നി​ല​വി​ൽ‌ 116 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 21,044 പേ​ര്‍ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. വ​യ​നാ​ട്, തൃ​ശൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ല​വി​ൽ കോ​വി​ഡ് രോ​ഗി​ക​ളി​ല്ല.