കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യും സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി. 132 പേ​രാ​ണ് ഇ​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​ത്. സെ​ക്ക​ൻ​ഡ​റി കോ​ൺ​ടാ​ക്ടു​ക​ളാ​യ 152 പേ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​വ​രി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യത് 111 പേ​രാണ്. നേ​രി​ട്ട​ല്ലാ​തെ 92 പേരും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യിട്ടുണ്ട്. അതേസമയം, രോഗം സ്ഥിരീകരിച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന് 21 പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ളും 60 സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളു​മാ​ണു​ള്ള​ത്.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ വീ​ടു​ക​ളി​ല്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത 25 തൊ​ഴി​ലാ​ളി​ക​ളെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റിയിട്ടുണ്ട്. ഓ​രോ തൊ​ഴി​ലാ​ളി​യെ​യും പ്ര​ത്യേ​കം ആം​ബു​ല​ന്‍​സി​ലാ​ണ് കൊ​ണ്ടു​പോ​യ​ത്. ഇ​വ​രി​ല്‍ ആ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല.