തിരുവനതപുരം : അതിര്‍ത്തികളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കണ്ണൂരിലെ കാട്ടിലൂടെ എത്തിയ എട്ടു പേരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി. ഈ ആഴ്ച 57 പേര്‍ കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നെത്തി. ഇവരെയെല്ലാം ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്ററുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. കോവിഡ് ഇതര രോഗമുള്ളവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപടിയെടുക്കും.