അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്‍്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ കൈമാറി. സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നുമായ പ്രത്യേക ധനസഹായം മന്ത്രി എ കെ ബാലന്‍ നേരിട്ടെത്തിയാണ് ഷാബുരാജിന്റെ ഭാര്യ ചന്ദ്രികയ്ക്ക് കൈമാറിയത്. ബി. സത്യന്‍ എം എല്‍എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

അതേസമയം, പട്ടികജാതി വികസന വകുപ്പില്‍ നിന്ന് കൂടി ധനസഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ആറ് വര്‍ഷമായി രോഗബാധിതയാണ് ഷാബുരാജിന്റെ ഭാര്യ ചന്ദ്രിക. ഇവരുടെ ചികിത്സക്ക് 50000 രൂപ ധനസഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. വീടിന്‍്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന മകന് എംആര്‍എസില്‍ പ്രവേശനം നല്‍കി തുടര്‍പഠന സൗകര്യമൊരുക്കാനും നാലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ക്ക് കിളിമാനൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കാന്‍ സൗകര്യം നല്‍കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.