തിരുവനന്തപുരം: തിരുവനന്തപുരം പുതിയതുറയില്‍ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച്‌ മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്ക്. നൂറുകണക്കിനാളുകളാണ് മാസ്‌ക് പോലും ധരിക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ ഇവിടെ തടിച്ചുകൂടിയത്. മൂന്ന് ദിവസം മുമ്ബാണ് കടപ്പുറത്തെ തുറസ്സായ മാര്‍ക്കറ്റ് താല്‍ക്കാലികമായി ഇങ്ങോട്ടേക്ക് മാറ്റിയത്. ഇവിടെയാണ് ലേലവും മീന്‍ വില്‍പ്പനയും നടക്കുന്നത്.

സുരക്ഷാനിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഇവിടെ കച്ചവടം നടക്കുന്നത്. ഇവിടെയെത്തുന്നവരോ, കച്ചവടക്കാരോ മാസ്‌ക്കുകള്‍ ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല.ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്കമാക്കി.