തി​രു​വ​ന​ന്ത​പു​രം: ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അറിയിച്ചു. കോ​വി​ഡ് രോഗ പ​ശ്ചാ​ത്ത​ല​ത്തി​ലുണ്ടായ പ്രതിസന്ധിയില്‍ താ​ത്കാ​ലി​ക​മാ​യി ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചാ​ര്‍​ജ് വ​ര്‍​ധ​നയെ കുറിച്ച്‌ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി അറിയിച്ചു.

സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് താ​ത്ക്കാ​ലി​ക​മാ​യി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് ശുപാര്‍ശ ചെ​യ്തി​രു​ന്നു. ബ​സ് ചാ​ര്‍​ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ റോ​ഡ് നി​കു​തി​യി​ലോ ഇ​ന്ധ​ന നി​കു​തി​യി​ലോ ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നും ശുപാര്‍ശയുണ്ടായിരുന്നു.