ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ 57 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 775 ആയി. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24,500 ആയി.

മുംബൈയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് കാണുന്നത്. മുംബൈയില്‍ ഇന്നലെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രദേശത്തെ ആകെ രോഗബാധിതരുടെ എണ്ണം 4589 ആയി. മരണസംഖ്യ 179 ആയി.ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 191 പോസിറ്റീവ് കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2815 ആണ്. 17 പേര്‍ മരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ മാത്രം 169 പോസിറ്റീവ് കേസുകളും 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇന്നലെ 138 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2514 ഉം മരണം 53 ഉം ആയി.

ഇന്നലെ കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 450 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 116 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21725 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 21243 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.