- ഷിബു കിഴക്കേകുറ്റ്
ഇപ്പോഴത്തെയും ഇനി വരാന്‍പോകുന്ന മഹാമാരികള്‍ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ദൈവത്തോട് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കേണ്ട സമയമായി, ദൈവം ഉണ്ടോ? എന്നുള്ള ചിന്തകള്‍ പലരിലും കൂടിത്തുടങ്ങി.അറിഞ്ഞോ ദൈവം നമ്മുടെ സമീപത്ത് എത്തിയിരിക്കുന്നത്? ബൈബിളില്‍ പറഞ്ഞതെല്ലാം സത്യമാകുന്നു
‘കര്‍ത്താവിനെ വിളിക്കാത്ത ഒരു ദിവസം പോലും ഉണ്ടാകരുത് ഈയുള്ളവനെ ജീവിതത്തില്‍.കര്‍ത്താവില്‍ മാത്രം ആശ്രയിച്ചാല്‍ മതി. പകലും രാത്രിയും സൃഷ്ടാവായ നിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞാല്‍ . എന്റെ ജീവന് ഒരു പോറല്‍ പോലും ഏല്ക്കാതെ. സംരക്ഷിച്ചു കൊള്ളും എന്ന് ഞാന്‍ വിശ്വസിക്കുന്നു ആമേന്‍.’
ഭക്ഷണം. വസ്ത്രം ആരോഗ്യം പാര്‍പ്പിടം ജീവന് ഇവയൊന്നും ഞങ്ങളില്‍ നിന്ന് മറ്റുള്ളവരില്‍ നിന്നും. എടുത്ത മാറ്റരുത്. ഇതിനുവേണ്ടിയാണ് ഞങ്ങള്‍ രാപ്പകല്‍ കഷ്ടപ്പെടുന്ന ദൈവമേ. 91 സങ്കീര്‍ത്തനം ചൊല്ലി. പ്രാര്‍ത്ഥിക്കാം തുടങ്ങിക്കോളൂ. ഒരു വിശ്വാസപ്രമാണവും ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും ഒരു നന്മ നിറഞ്ഞ മറിയയും. ചൊല്ലിയാല്‍ നല്ലതാണ്. ഏതു ആപത്തു ഘട്ടത്തിലും. എപ്പോഴും കര്‍ത്താവ് സംരക്ഷിക്കും. ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ ആണ് ഇപ്പോള്‍ നമ്മോട് പറയുന്നത്. അതിനുള്ള സമയമാണിത്. എന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ഒരിക്കലും ഞാന്‍ കൈവിടില്ല. ജീവന് നല്‍കിയത് ദൈവമാണെങ്കില്‍ അത് സംരക്ഷിക്കാനും കഴിയുന്നത് ദൈവത്തിനു മാത്രമാണ് .ഉറപ്പുനല്‍കിയത് ദൈവമാണ് എന്ന് നാം അറിയണം വിശ്വസിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിക്കോളൂ
ഇനി വരാന്‍പോകുന്ന മഹാമാരികള്‍ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദൈവത്തോട് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കേണ്ട സമയമായി,ദൈവം ഉണ്ടോ? എന്നുള്ള ചിന്തകള്‍ പലരിലും കൂടിത്തുടങ്ങി .ബൈബിള്‍ പറഞ്ഞതുപോലെ തന്നെയാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് . ദൈവംഅറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെല്ലാം സംഭവിക്കുന്നത് ,ദൈവത്തിലേക്ക് തിരിയാന്‍ സമയമായി മറക്കരുത്
ആശുപത്രിയില്‍ പലരുടെയും ജീവിതം ശ്രദ്ധക്കുറവു കൊണ്ടും. സംരക്ഷണം കിട്ടാതെയും പൊലിഞ്ഞു പോകുന്നുണ്ട്. ഈ നാളുകളില്‍ ആശുപത്രിയില്‍ മരിക്കുന്നവര്‍ എല്ലാം കൊറോണ കൊണ്ടാണെന്ന് ചിന്തിക്കരുത്. പോസ്റ്റുമോര്‍ട്ടം ചെയ്യാത്തതുകൊണ്ട്. സംശയമുണ്ടെങ്കിലും എങ്ങനെ മരിച്ചു എന്ന് അറിയാന്‍ ഈ അവസരത്തില്‍ കഴിയില്ല . അല്പം മുന്‍പ് കണ്ട അവരെ ഇപ്പോള്‍ കാണാന്‍ പറ്റുന്നില്ല എന്നുള്ളതാണ്. ആശുപത്രിയില്‍ ഡോക്ടറുടെ അരികില്‍ പോലും എത്താന്‍ സാധിക്കാതെ. ശരിയായ രീതിയിലുള്ള ചികിത്സകള്‍ കിട്ടാതെ ജീവന്‍വെടിഞ്ഞു പോകുന്ന ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ ചുറ്റുവട്ടത്തും. ദൈവം സംരക്ഷിക്കാതെ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല എന്ന് നൂറുശതമാനവും ഉറപ്പാണ്.
നമ്മള് എത്ര ഉന്നതന് ആണെങ്കിലും? .കാശും സമ്പാദ്യം നമ്മുടെ കൈയില്‍ ഉണ്ടെങ്കിലും എത്രമാത്രം കഴിവുള്ളവര്‍ ആയാല്‍ പോലും .ആശുപത്രിയുടെ ചെന്നാല്‍ ക്യൂ നില്‍ക്കണം. അല്പം വയസ്സ് കൂടുതല്‍ ആണെങ്കില്‍ .പറയും വേണ്ട.ആ സമയത്ത് രോഗിയായി. പ്രായംകുറഞ്ഞ ആരെങ്കിലും ആശുപത്രിയില്‍ വന്നുകഴിഞ്ഞാല്‍. അവര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ ആശുപത്രിയിലെ അധികൃതര്‍ ശ്രമിക്കുക. വാസ്തവത്തില്‍ ഈ കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം . ആശുപത്രി ജീവനക്കാരെ പറഞ്ഞിട്ട് കാര്യമില്ല അവര്‍ക്ക് എത്രപേരെ നോക്കാന്‍ പറ്റും. നമ്മളെ നോക്കാന്‍ ഉള്ളവര്‍ തന്നെ രോഗികളായി മാറുന്നു. പല രാജ്യങ്ങളുടെ സര്‍ക്കാറുകളും ഇപ്പോള്‍ ആളുകള്‍ക്ക് പൈസ കൊടുക്കുന്നുണ്ട് അതു മേടിച്ചു ഇരിക്കുമ്പോള്‍ കുറേ മാസങ്ങള്‍ കഴിയുമ്പോള്‍ നമ്മള് എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ടുണ്ടോ? ദൈവത്തെയും വിളിച്ച് അപേക്ഷിക്കാനുള്ള അവസരമാണ് ഇതെന്ന് . അറിയാവുന്നവര്‍ ആരൊക്കെയുണ്ട്. ?
അത് കഴിഞ്ഞുള്ള കാര്യങ്ങളെക്കുറിച്ച് നമ്മള് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷണം കിട്ടാതെ മനുഷ്യര്‍ വിഷമിക്കുന്നുണ്ട്.ഇതൊക്കെ കുറച്ചു കഴിയുമ്പോള്‍ നമ്മുടെ അരികില്‍ വരില്ല എന്ന് പറയാന്‍ പറ്റുമോ ?
നമുക്കെല്ലാം മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല. നമ്മള് എല്ലാവരും ഒന്നിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദൈവം ഈ മഹാമാരിയില്‍ നിന്നും കാത്തുകൊള്ളും
മനുഷ്യത്വമുള്ളവര്‍ക്ക് മറ്റുള്ളവരുടെ വിഷമം കാണാതിരിക്കാന്‍ പറ്റില്ല. അടിച്ചു പൊളിച്ച് നമ്മള് വീട്ടില്‍ ഇരിക്കുമ്പോള്‍ .രോഗാവസ്ഥയില്‍ ജീവന്ടെ തുടിപ്പുകള്‍ വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നമ്മള് പോലും അറിയാത്ത മനുഷ്യര്‍ . നമ്മളെ പോലെയുള്ളവരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട്. അവരുടെ രോഗം ഭേദമാകും എന്ന് വിശ്വസിക്കുന്നവരുണ്ട് . പ്രാര്‍ത്ഥിച്ചാല്‍ .നമ്മുടെ അസുഖങ്ങളും മറ്റുള്ളവരുടെയും ഭേദമാകും എങ്കില്‍ ഇതില്‍ കൂടുതല്‍ സന്തോഷം കിട്ടുമോ നമ്മുടെ ജീവിതത്തില്‍
ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ടി ധാരാളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. പത്രക്കാര്‍ക്കും പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ ,സര്‍ക്കാരുകള്‍ .ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയും. നമുക്ക് ഭക്ഷണം തരാന്‍ വേണ്ടി ബിസിനസുകള്‍ തുറന്നുവച്ചിരിക്കുന്ന ആളുകള്‍ .ഇവരെപ്പോലെ ഉള്ളവര്‍ ജോലി ചെയ്യാതിരുന്നാല്‍ . നമ്മുടെ അവസ്ഥ എന്താകുമായിരുന്നു എന്ന് നമ്മള് ചിന്തിച്ചിട്ടുണ്ടോ ? വീട്ടില്‍ ആയിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം
സര്‍ക്കാരിന്റെ ആനുകൂല്യം പറ്റി ഇരിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാക്കണം ജീവനുവേണ്ടി പിടയുന്ന മനുഷ്യര്‍. നമ്മുടെ വീടിന്റെ മതിലുകള്‍ക്കപ്പുറം ഉണ്ട്. അവരെ പോലെയുള്ളവര്‍ കൂടി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ദൈവം ഒരുക്കി ഒരു അവസരമാണ് . ദൈവത്തെ അറിയാനുള്ള അവസരമാണിത് നാം എല്ലാവരും ഓര്‍ക്കുന്നത് നല്ലതാണ്.
ന്യൂയോര്‍ക്കില്‍ ധാരാളം പണക്കാര് ഉണ്ടായിരുന്നു . ആശുപത്രിയില്‍ പോകാന്‍ ആംബുലന്‍സ് വിളിച്ചിട്ട് മണിക്കൂറോളം കഴിഞ്ഞു വരാന്‍ അതുപോലെതന്നെ വരാത്ത സ്ഥലങ്ങള്‍ ഉണ്ടായിരുന്നു പലരുടേയും ജീവിതം അങ്ങനെ നഷ്ടപ്പെട്ടു.
ബൈബിളിലെ വളരെ അര്‍ത്ഥവത്തായ ദൈവത്തിന്റെ വെളിപ്പെടുത്തലാണ് യോനാ പ്രവാചകന് ലൂടെ പറയുന്നത്. 40 ദിവസം കഴിയുമ്പോള്‍. നിനവേ നശിപ്പിക്കപ്പെടും. രാജാവ് മുതല്‍ അവിടുത്തെ ജനങ്ങള്‍ ദൈവത്തെ വിളിച്ച് അപേക്ഷിച്ചു. നഗരത്തെ ദൈവം കാത്തു. അവരെ പോലെ നമുക്കും പ്രാര്‍ത്ഥിക്കാം
അപ്പനായ ദൈവം പറയുകയാണ് ഞാന്‍ സ്നേഹത്തോടുകൂടി ആണ് മക്കളെ പരിപാലിക്കുന്നത് അവര്‍ക്കാര്‍ക്കും വിഷമങ്ങള്‍ ഉണ്ടാകുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല അവര്‍ മരിച്ചു പോകുന്നത് ചിന്തിക്കാന്‍പോലും കഴിയില്ല,
യോനാ പ്രവാചകന് വേണ്ടി ഒരു ദിവസം കൊണ്ട് മരം നട്ടുപിടിപ്പിച്ചു അടുത്ത ദിവസം തന്നെ ആ മരം ഉണങ്ങി പോയി .അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല ദൈവത്തോട് കോപത്തോടുകൂടി സംസാരിച്ചു .ദൈവം ചോദിച്ചു ഞാന്‍ ഒരുപാട് നാളുകള്‍ കൊണ്ട് എന്റെ മക്കളെ വളര്‍ത്തി കൊണ്ടുവരികയാണ് അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ എനിക്ക് സങ്കടം വരാതിരിക്കുമോ ?എന്ന് ചോദിക്കുകയാണ് യോനാ പ്രവാചകന് കഥ. അനുരഞ്ജന പെടാന്‍ ആണ് ദൈവം നമ്മളോട് പറയുന്നത്
ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നത് ദൈവത്തിന്റെ സാന്നിധ്യത്തില്‍ നിന്ന് അകന്ന് കഴിയുന്നവര്‍ക്ക് തിരിച്ചുവരാനുള്ള ഒരു മെസ്സേജ് ആണിത്.പിതാവ് പറയുന്നു ഇപ്പോഴത്തെ ഈ മഹാമാരി അറിഞ്ഞുകൊണ്ടുതന്നെയാണ് വരുത്തിയത് നിങ്ങള്‍ എന്നിലേക്ക് തിരിച്ചു വരുവാന്‍ വേണ്ടി നിനവേ പോലെ
ശാസ്ത്രപരമായ ഒരുപാട് മുകളിലാണ് എല്ലാ രാജ്യങ്ങളും ,അങ്ങനെ വരുന്ന ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഒരുപാട് ടെക്നോളജി വികസിപ്പിച്ചെടുത്തിട്ടുണ്ട്.മനുഷ്യന്റെ ഇപ്പോഴുള്ള കണ്ടുപിടുത്തങ്ങള്‍ കൊണ്ട് വൈറസിനെ ഇല്ലാതാക്കാന്‍ പറ്റുന്നില്ല .ദൈവം ഇടപെട്ടാല്‍ മാത്രമേ ഇതിനൊരു പോംവഴി ഉണ്ടാവുകയുള്ളൂ എന്നാണ് ഭൂരിഭാഗം ആളുകളും ഇന്നും വിശ്വസിക്കുന്നത്.ദൈവം പറയുന്നത് നിങ്ങള്‍ എന്റെ നാമം വിളിച്ച് അപേക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കാം .
ഈ മഹാമാരിയില്‍ നിന്നും വരാന്‍ പോകുന്ന .കഷ്ടപ്പാടുകളില്‍ നിന്നും വിഷമങ്ങളില്‍ നിന്നും. ഭക്ഷണങ്ങള്‍ കിട്ടാത്ത അവസ്ഥയില്‍ നിന്നും ദൈവത്തിനു മാത്രമേ നമ്മളെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ. എല്ലാം കിട്ടാനും. പോകാനും ഒരു നിമിഷം മതി. ഈ തോന്നല്‍ തന്നെ മതി .ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍
ബൈബിളില്‍ പറഞ്ഞതെല്ലാം വള്ളി പുള്ളി തെറ്റാതെ നടക്കാന്‍ പോകുന്നു?അറിഞ്ഞില്ല എന്ന് ഇനി ആരും പറയരുത് ?അറിഞ്ഞോ ദൈവം നമ്മുടെ സമീപത്ത് എത്തിയിരിക്കുന്നത്?ബൈബിളില്‍ പറഞ്ഞതെല്ലാം സത്യമാകുന്നു,ബൈബിളില്‍ പറഞ്ഞതെല്ലാം വള്ളി പുള്ളി തെറ്റാതെ നടക്കാന്‍ പോകുന്നു?ദൈവത്തെ സ്വീകരിക്കാന്‍ ഞാന്‍ മനസ്സില്‍ ഒരുങ്ങിയോ ?ഹൃദയത്തില്‍ ചോദിക്കേണ്ട ഒരു ചോദ്യമാണ്? അറിയാത്തവരെയും അറിയാന്‍ ആഗ്രഹിക്കുന്നു വരെയും അറിയിക്കുക ദൈവത്തില്‍ മാത്രമേ ഇനി ആശ്രയം ഉള്ളുവെന്ന്
കാലത്തിന്റെ അടയാളങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ അതാണ് കാണിക്കുന്നത് ബൈബിള്‍ വായിച്ചു നോക്കൂ?സ്വന്തം മക്കള്‍ എത്ര വൃത്തികേട് കാണിച്ചാലും നമ്മെ നഷ്ടപ്പെടുത്താതെ അവസാനം വരെ നല്ല ഇടയന് കാത്തുനില്ക്കും. മക്കളായ് നമ്മളെക്കൊണ്ട് എത്ര ബുദ്ധിമുട്ട് ഉണ്ടായാലും . അതുപോലെതന്നെ നമ്മുടെ അച്ഛനമ്മമാരും.പാവം മാര്‍ഗത്തില്‍ നിന്ന് തിരിച്ചു വരുമെന്നോര്‍ത്തു മക്കളായ് നമ്മളെ. കാത്തുനില്ക്കും.
നമ്മുടെ സൃഷ്ടാവായ ദൈവം നമ്മോട് പറയുന്നു പാവം മാര്‍ഗങ്ങള്‍ ഉപേക്ഷിക്കേണ്ട സമയമായെന്ന്. നമ്മെ ബോധ്യപ്പെടുത്തുന്നു ശുദ്ധമായ മനസ്സോടുകൂടി. പൂര്‍ണ്ണഹൃദയത്തോടെ. തമ്പുരാനെ കാത്തുനില്‍ക്കേണ്ട സമയമാണിപ്പോള്‍. എപ്പോള്‍ വേണമെങ്കിലും. നമ്മുടെ സൃഷ്ടാവ് വരാം. പാവം ഇല്ലാത്ത ഒരു മനസ്സുമായി നമുക്ക് അവനെ സ്വീകരിക്കാന്‍ നില്ക്കാം. അതിനായി പ്രാര്‍ത്ഥിച്ചു ഒരുങ്ങാം അതിനുള്ള സമയമാണിത്. ലക്ഷണങ്ങളെല്ലാം രണ്ടാം വരവിനെ സൂചിപ്പിക്കുന്നു. ഇനിയും വൈകിയാല്‍. പുതിയ ആകാശവും പുതിയ ഭൂമിയും. മറ്റൊരു കടലും കാണാന്‍ പറ്റും എന്ന് വിചാരിക്കരുത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.?
അമേരിക്കന്‍ മിസൈല്‍ നശീകരണ കപ്പലിലെ 18 നാവികര്‍ക്ക് കോവിഡ് 19 ; ഒരാളെ ആശുപത്രിയിലേക്ക് മാറ്റി,അമേരിക്കയില്‍ കോവിഡ് മരണം അരലക്ഷം കവിഞ്ഞു; രോഗം ബാധിച്ചവര്‍ 9.23 ലക്ഷം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. ഇന്നലെ മാത്രം ഒരുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം1,97,003 ആയി. ആകെ മരിച്ചവരില്നാലിലൊന്നും അമേരിക്കയിലാണ്. ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 24,447; മരണം 780 കോവിഡ് സ്ഥിരീകരിച്ചവര്‍ 43888 കാനഡയില്‍ 2032 ഇത്രയും പേര് മരിക്കുകയും ചെയ്തു നമ്മളെ രക്ഷിക്കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ.നമ്മളെല്ലാം മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കാതിരിക്കില്ല