വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​നാ​യു​ള്ള 484 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ പാ​ക്കേ​ജി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വച്ചു.

അ​മേ​രി​ക്ക​ന്‍ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ അ​ഞ്ചി​നെ​തി​രെ 388 വോ​ട്ടി​ന് അം​ഗീ​കാ​രം ല​ഭി​ച്ച പാ​ക്കേ​ജി​ല്‍ ചെ​റു​കി​ട ബി​സി​ന​സു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ആ​ശു​പ​ത്രി​ക​ള്‍, കോ​വി​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് പ​ണം ല​ഭ്യ​മാ​കു​ക.

ചെ​റു​കി​ട ബി​സി​ന​സു​കാ​ര്‍​ക്ക് 370 ബി​ല്യ​ണ്‍ ഡോ​ള​റും ചെ​ല​വു​ക​ള്‍ വ​ഹി​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന ആ​ശു​പ​ത്രി​ക​ള്‍​ക്ക് 75 ബി​ല്യ​ണ്‍ ഡോ​ള​റും രോ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് 25 ബി​ല്യ​ണ്‍ ഡോ​ള​റു​മാ​ണ് ദു​രി​താ​ശ്വാ​സ പാ​ക്കേ​ജി​ല്‍ നീ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​ത്.