കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പുതിയതായി ഏഴ് ഹോട്ട് സ്‌പോട്ടുകള്‍ കൂടി . ഇടുക്കി, കോട്ടയം, തിരുവന്തപുരം ജില്ലകളിലെ പ്രദേശങ്ങളാണ് പുതിയതായി ഹോട്ട് സ്‌പോര്‍ട്ട് പരിധിയില്‍ ഉള്‍പ്പടുത്തിയത് . ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 84 ആയി .

ഇടുക്കി ജില്ലയിലെ ഏലപ്പാറ, നെടുങ്കണ്ടം, വാഴത്തോപ്പ്, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, വിജയപുരം, കോട്ടയം മുന്‍സിപ്പാലിറ്റി, ഒപ്പം തിരുവനന്തപുരത്തെ വര്‍ക്കല മുന്‍സിപ്പാലിറ്റിയുമാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയിരിക്കുന്നത് .

നഗരസഭകളിലെയും മുന്‍സിപ്പാലിറ്റികളിലെയും, രോഗബാധിതരുടെയും അവരുടെ സമ്ബര്‍ക്ക പട്ടികയുടെയും അടിസ്ഥാനത്തില്‍ വാര്‍ഡുകളെ പ്രത്യേകം ഹോട്ട് സ്‌പോട്ടുകളാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ട് . അത്തരത്തില്‍ തിരുവനന്തപുരം നഗരസഭയിലെ കളിപ്പാംകുളം, അമ്ബലത്തറ വാര്‍ഡുകളെ ജില്ലാ ഭരണകൂടം ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു