കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 430 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കിയതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം ആകെ 12633 ആയി. ജില്ലയില്‍ 29 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിട്ടുളളത്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1178 ആണ്.

ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7 പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 317 സാമ്ബിളുകളില്‍ നിന്നും 283 എണ്ണത്തിന്റെ ഫലം ലഭിച്ചു. 280 എണ്ണം നെഗറ്റീവാണ്. 33 സാമ്ബിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്ററുകളില്‍ 1913 വാഹനങ്ങളിലായി എത്തിയ 3008 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

അതേസമയം സംസ്ഥാനത്ത് വെ​ള്ളി​യാ​ഴ്ച മൂ​ന്ന് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്നു പേ​രും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​രാ​ണ്. 15 പേ​ര്‍​ക്കാ​ണ് രോ​ഗം ഭേ​ദ​പ്പെ​ട്ട​ത്. കാ​സ​ര്‍​ഗോ​ഡ് അ​ഞ്ച് പേ​ര്‍​ക്കും പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ല്‍ മൂ​ന്നു പേ​ര്‍​ക്കും കൊ​ല്ലം ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. ഇതുവരെ 450 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 116 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.