പത്തനംതിട്ട: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യോദ്ധാക്കളെ അഭിനന്ദിക്കുന്നതിനും ആദരിക്കുന്നതിനും തപാല്‍ വകുപ്പ് അവസരം ഒരുക്കുന്നു. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘My Corona Warrior’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യമേഖല, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റു സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു എ4 സൈസ് പേപ്പറില്‍ കവിയാതെ കത്ത് എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്ത് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാം. കത്ത് കിട്ടേണ്ട വ്യക്തിയുടെ മേല്‍വിലാസം അയക്കുന്ന കുട്ടിയുടെ മേല്‍വിലാസം പ്രായം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. തപാല്‍ വകുപ്പ് ഇ- പോസ്റ്റ് സംവിധാനം വഴി കത്തുകള്‍ മേല്‍വിലാസക്കാരന് സൗജന്യമായി എത്തിച്ചു കൊടുക്കും. അവസാന തീയതി മെയ് മൂന്ന്. കൂടുതല്‍ വിവരം 9447595669 എന്ന നമ്ബരില്‍ ലഭിക്കും.