തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദര്‍ പങ്കെടുക്കുന്ന കൊവിഡ്- 19 ഇന്റര്‍നാഷണല്‍ പാനല്‍ ഡിസ്‌കഷന്‍ ശനിയാഴ്ച (ഏപ്രില്‍ 25) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴു മണിക്കാണ് ഉദ്ഘാടനം.

ഇന്ത്യയിലെയും വിദേശത്തെയും ആരോഗ്യ വിദഗ്ദരുമായി കേരളത്തിലെ ആരോഗ്യ വിദഗ്ദര്‍ നടത്തുന്ന ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ്, അസോസിയേഷന്‍ ഓഫ് കേരളൈറ്റ് മെഡിക്കല്‍ ഗ്രാജുവേറ്റിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലും തത്സമയം ലഭ്യമാകും.

കാനഡ, യു എസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനം തടയാന്‍ വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.