കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്​കൂളുകളില്‍ കൂടുതല്‍ ഫീസിളവുകള്‍ പ്രഖ്യാപിച്ചു. കോവിഡ്​ മഹാമാരിയെ തുടര്‍ന്നുള്ള സാമൂഹിക-സാമ്ബത്തിക സാഹചര്യങ്ങള്‍ പരിഗണിച്ചാണ്​ നടപടിയെന്ന്​ ഇന്ത്യന്‍ സ്​കൂള്‍ ഡയറക്​ടര്‍ ബോര്‍ഡ്​ പത്രകുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ സ്​കൂളുകളിലെ ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ കോവിഡ്​ ബാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക്​ ഈ അധ്യയന വര്‍ഷം പൂര്‍ണമായും ട്യൂഷന്‍ ഫീസില്‍ അമ്ബത്​ ശതമാനം ഇളവ്​ നല്‍കും. ഈ വര്‍ഷം മെയ്​ മുതല്‍ ആഗസ്​റ്റ്​ വരെ വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ഫീസ്​ മാത്രം അടച്ചാല്‍ മതിയാകും. നാലുമാസക്കാലം മറ്റ്​ ഫീസുകള്‍ ഒന്നും അടക്കേണ്ടതില്ല. മെയ്​ മുതല്‍ ആഗസ്​റ്റ്​ വരെ കാലയളവില്‍ ട്യൂഷന്‍ ഫീസ്​ അല്ലാതെയുള്ള തുക ആരെങ്കിലും ഇതിനകം അടച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക്​ വരും മാസങ്ങളില്‍ ആ തുക ഇളവ്​ ചെയ്​ത്​ നല്‍കും. നിലവില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഫീസ്​ അടക്കാത്ത കുട്ടികളെയും ഇരിക്കാന്‍ അനുവദിക്കുമെന്നും സ്​കൂള്‍ ഡയറക്​ടര്‍ ബോര്‍ഡ്​ അറിയിച്ചു.

ജൂലൈ അവസാനം വരെ ഫീസ്​ പ്രതിമാസ അടിസ്​ഥാനത്തില്‍ അടച്ചാല്‍ മതിയെന്ന്​ നേരത്തേ ബോര്‍ഡ്​ അറിയിച്ചിരുന്നു. ഇതോടൊപ്പം വിവിധ സ്​കൂളുകളിലെ ഫീസ്​ വര്‍ധനയും ജൂലൈ അവസാനം വരെ നിര്‍ത്തിവെച്ചിരുന്നു. ഇതോടൊപ്പം സാമ്ബത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസിളവിനുള്ള അപേക്ഷകള്‍ ഓരോ സ്​കൂളുകളും പ്രത്യേകമായി പരിഗണിക്കുകയും ചെയ്യുമെന്ന്​ ബോര്‍ഡ്​ അറിയിച്ചു.