കൊല്ലം: കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ സംഭാവനയായി നല്‍കി. പ്രസിഡന്റ് പി പുഷ്പകുമാരി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് പി ഗീതാകുമാരി സ്ഥിരം സമിതി അധ്യക്ഷന്‍ കെ ചന്ദ്രബാബു, വാര്‍ഡ് അംഗം എം ദര്‍ശനന്‍, സെക്രട്ടറി ജെ അജ്മല്‍ എന്നിവര്‍ സന്നിഹിതരായി.