റിയാദ്: റിയാദിലെ ബത്ഹയില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി . പത്തനംതിട്ട സ്വദേശി തോന്നല്ലൂര്‍ വാദിയാര വടക്കേതില്‍ പരീത്കുഞ്ഞ്ജസീനെ(58)യാണ് ഇയാള്‍ താമസിക്കുന്ന മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബത്ഹയില്‍ ഒരു മുറിയില്‍ ഇയാള്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. രണ്ടു ദിവസം മുന്‍പ് അദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നു . എന്നാല്‍ അതിനു ശേഷം ഇദ്ദേഹം മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല നാട്ടില്‍ നിന്ന് ഭാര്യ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ താമസ സ്ഥലത്ത് വന്നു നോക്കിയപ്പോള്‍ മുറി അടച്ചിട്ടിരിക്കുകയായിരുന്നു . തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് മരിച്ചതായി കണ്ടെത്തിയത് മരിച്ചതായി കണ്ടത്. മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി.