ബുഡാപെസ്റ്റ്: കൊറോണയെ തുടര്‍ന്നു ആഗോള പ്രതിസന്ധി സംജാതമായ സാഹചര്യത്തില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ സെപ്തംബര്‍ മാസം നടത്താനിരിന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെച്ചു. ഫ്രാന്‍സിസ് പാപ്പയും രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസുകള്‍ക്കുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയും ഹംഗറി ദേശീയ മെത്രാന്‍ സമിതിയും ചേര്‍ന്നു നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് മാറ്റിവെക്കുവാന്‍ തീരുമാനമായത്.

കോണ്‍ഗ്രസ് 2021-ല്‍ ബുഡാപെസ്റ്റിലെ ഫെരെങ്ക് പുസ്കസ് സ്റ്റേഡിയത്തില്‍ നടത്താനും തീരുമാനമായിട്ടുണ്ട്. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-മത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായി 2019-ല്‍ തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയിരിന്നു.