മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കോവിഡെന്ന് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു. സാധനങ്ങള്‍ വാങ്ങാനായി നടന്നുപോകവെ യുവാവ് ചുമച്ചു. ഇത് കണ്ട് അസുഖബാധിതനെന്ന് തെറ്റിദ്ധരിച്ച്‌ അക്രമികള്‍ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് യുവാവ് ഓവുചാലില്‍ വീണു. തുടര്‍ന്നായിരുന്നു മരണം.
34കാരനായ ഗണേശ് ഗുപ്തയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയകണ് സംഭവം. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഓവുചാലില്‍ വീണപ്പോഴുണ്ടായ ആഘാതത്തിലാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. നടന്നുപോകുന്നതിനിടയില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ പോലീസിനെ കണ്ടപ്പോള്‍ ഭയന്ന് വഴിമാറി നടക്കുകയായിരുന്നു യുവാവ്. രാജ്യത്ത് ഇത്തരം പല ആക്രമണ കേസുകളും കോവിഡിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.