ഒമാനില്‍ ഇന്ന് 74 പേര്‍ക്ക്​ കൂടി കോവിഡ്​ 19 വൈറസ് ബാധ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 1790 ആയി. ഒമ്ബതുപേര്‍ മരണപ്പെടുകയും ചെയ്​തു. വെള്ളിയാഴ്​ച രോഗം സ്​ഥിരീകരിച്ചവരില്‍ 39 പേര്‍ വിദേശികളും 35 പേര്‍ സ്വദേശികളുമാണ്​. രോഗ മുക്​തരായവരുടെ എണ്ണം 325 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പുതിയ രോഗികളില്‍ 17 പേരാണ്​ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 1326 ആയി. 218 പേരാണ്​ ഇവിടെ രോഗമുക്​തരായത്​. മരിച്ച ഒമ്ബതുപേരും മസ്​കത്തില്‍ ചികിത്സയിലിരുന്നവരാണ്​. തെക്കന്‍ ബാത്തിനയിലെ വൈറസ്​ ബാധിതരുടെ എണ്ണം 147 ആയി ഉയര്‍ന്നു. വടക്കന്‍ ബാത്തിനയിലേതാക​ട്ടെ 78 ആയി ഉയര്‍ന്നു. തെക്കന്‍ ശര്‍ഖിയയില്‍ 25 പേര്‍ക്കും ദാഖിയിയയില്‍ ഏഴു പേര്‍ക്കും കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു.