കാസര്‍കോട്: ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ ആശുപത്രി വിട്ടു. 14 പേരാണ് ഇനി ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്നു പേരും കാഞ്ഞങ്ങാട് ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് ആശുപത്രി വിട്ടത്.

കേരളത്തിലെ ഏറ്റവും കുടുതല്‍ രോഗികളെ പ്രവേശിപ്പിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രമാണ്. അതേസമയം, ജില്ലയില്‍ കുമ്ബള പഞ്ചായത്തിനെ കൂടി കൊവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി.