ഡല്‍ഹിയില്‍ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാകുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ നാലു രോഗികളില്‍ പ്ലാസ്മ തെറാപ്പി വിജയം കണ്ടതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ര​ണ്ട് പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യെ​ന്നും ഈ ​ചി​കി​ത്സ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​നു​വാ​ദം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ പ്ലാസ്മ തെറാപ്പി നാലു രോഗികളിലായി നടത്തിയിരുന്നു. ലോക് നായക് ജയപ്രകാശ് നാരായണ്‍ ഹോസ്പിറ്റലിലാണ് നടത്തിയത്. ഇതുവരെയുള്ള ഫലങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്,’ കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. പ്രാഥമിക ഫലം മാത്രമാണിതെന്നും ഇതിലൂടെ കൊറോണ വൈറസിന് പ്രതിവിധി കണ്ടെത്തിയെന്ന് പറയാനാവില്ല. എന്നാല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. രോ​ഗം ഭേ​ദ​മാ​യ ര​ണ്ട് പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഉ​ട​ന്‍ മ​ട​ങ്ങും. ഇ​വ​രി​ല്‍ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും കേ​ജ​രി​വാ​ള്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ചയാണ് ഡല്‍ഹി പ്ലാസ്മ തെറാപ്പി പരീക്ഷണം ആരംഭിച്ചത്.കൊവിഡ് 19 ബാധിച്ച്‌ രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച്‌ ചികിത്സിക്കുന്ന രീതിയാണ് “കോണ്‍വാലസെന്‍റ് പ്ലാസ്മ തെറാപ്പി”. ഇത്തരത്തില്‍ ശേഖരിക്കുന്ന രക്തത്തില്‍നിന്ന് വേര്‍തിരിക്കുന്ന ആന്‍റിബോഡി ചികിത്സയിലുള്ള കൊവിഡ് 19 രോഗിയില്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്.

ഡല്‍ഹിയിലെ സാകേതിലുള്ള മാക്സ് സ്വകാര്യ ആശുപത്രിയിലടക്കം പ്ലാസ്മ തെറാപ്പിക്ക് വിധേയരായ രോഗികളുടെ രോഗാവസ്ഥയില്‍ പുരോഗതി കാണിച്ചിരുന്നു. ഡല്‍ഹിയില്‍ ഇതുവരെ 2,248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.48 പേരാണ് വൈറസ് ബാധിച്ച്‌ മരണമടഞ്ഞത്.