തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സാ​മൂ​ഹ്യ വ്യാ​പ​നം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ റാ​ന്‍​ഡം ടെ​സ്റ്റ് ന​ട​ത്തു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീ​സ്, ഹോം ​ഡെ​ലി​വ​റി ന​ട ത്തു​ന്ന​വ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കി​ട​യി​ലാ​ണ് റാ​ന്‍​ഡം ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.

പ്രവാസികള്‍ക്കുള്ള അവശ്യ മരുന്നുകള്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികള്‍ക്ക് മരുന്ന് എത്തിക്കാന്‍ തയ്യാറാണെന്ന് ഡി.എച്ച്‌.എല്‍ കൊറിയര്‍ സര്‍വീസ് കമ്ബനി നോര്‍ക്ക റൂട്ട്‌സിനെ അറിയിച്ചതായും ഇവര്‍ ഡോര്‍ ടു ഡെലിവറിയായി മരുന്നുകള്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫീസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ കമ്ബനി നിര്‍വഹിച്ച്‌ ഡോര്‍ ഡെലിവറിയായി എത്തിച്ചുനല്‍കും. റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ രണ്ട് ദിവസത്തിനകം ഓഫീസുകള്‍ തുറക്കാമെന്നും ഡി.എച്ച്‌.എല്‍. അറിയിച്ചു.