കോഴിക്കോട്: കേരളത്തില്‍ ഇന്ന് മുതല്‍ റമദാന്‍ വ്രതാരംഭം . കാപ്പാട് മാസപ്പിറവി കണ്ടതോടെ ഇന്ന് റംസാന്‍ ഒന്നാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ അറിയിച്ചു . തെക്കന്‍ കേരളത്തിലും ഇന്ന് റംസാന്‍ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

 

വിശ്വാസികള്‍ നോമ്ബ് തുറയും മറ്റ് ആരാധനകളും വീടുകളില്‍ നിര്‍വഹിക്കണം . റംസാന്‍ കാലത്ത് ദരിദ്രരെ സഹായിക്കാന്‍ മുന്‍കൈയെടുക്കണം . ഹജ്ര്‍, ഇഫ്ത്താര്‍ സമയങ്ങളും പുറത്തിറക്കി . മേയ് 5 വരെ വൈകിട്ട് 6.34നും 6 മുതല്‍ 13 വരെ 6.35നും 14 മുതല്‍ 18വരെ 6.36നും തുടര്‍ന്ന് 23ന് റംസാന്‍ പെരുന്നാള്‍ വരെ 6.37നും ആയിരിക്കും ഇഫ്‌താര്‍ സമയം .