ന്യൂയോര്‍ക്ക്ഃ പ്രശസ്ത അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ക്രിസ് കുമോ-ക്രിസ്റ്റീന കുമോ ദമ്പതികളുടെ പതിമൂന്നുകാരന്‍ മകന്‍ മാരിയോക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ക്രിസ്‌ കുമോയ്കും ക്രിസ്റ്റിന കുമൊയും കോവിഡ് ബാധിച്ചിരുന്നു. കൗമരക്കാരനായ മകന്‍ കോവിഡ് ബാധിതനായ വിവരം ക്രിസ്റ്റീനയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ‘കുറച്ചു ദിവസങ്ങളായി ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ആയിരുന്നു, ഒരു ദിവസം മനോഹരമായിരുന്നെങ്കില്‍ അടുത്ത ദിവസം മോശം ആകും, ഇപ്പോള്‍ ഞാന്‍ മകന്റെകാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. അവന്‍ കോവിഡ് ബാധിതനാണ്’ ക്രീസ്റ്റീന മകന്റെ ഒപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഇന്‍സ്റ്റയില്‍ കുറിച്ചു. കോവിഡ് തങ്ങളെ കൂടുതല്‍ കരുതരും സമര്‍ഥരുമാക്കുന്നുവെന്നും ക്രീസ്റ്റീന കുറിച്ചു.