മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ന്ത്രി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന ഭ​വ​ന നി​ർ​മ്മാ​ണ വ​കു​പ്പ് മ​ന്ത്രി ജി​തേ​ന്ദ്ര അ​വാ​ദി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 54 കാ​ര​നാ​യ മ​ന്ത്രി​യെ താ​നെ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ചി​ല​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 15 ദിവസമായി മ​ന്ത്രി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഏ​പ്രി​ൽ 13 ന് ​മു​മ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ന്ത്രി നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. എ​ൻ​സി​പി നേ​താ​വു കൂ​ടി​യാ​യ ജി​തേ​ന്ദ്ര താ​നെ മു​ബ്ര-​കാ​ൽ​വ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​ണ്.