ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ്-19 മൂ​ല​മു​ള്ള മ​ര​ണ​സം​ഖ്യ അ​മേ​രി​ക്ക​യി​ൽ അ​മ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​തു​വ​രെ 49,759 പേ​ർ മ​രി​ച്ച​താ​യി ജോ​ൺ​സ് ഹോ​പ്കി​ൻ യൂ​ണി​വേ​ഴ്സി​റ്റി അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​മ്പ​തു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,176-ലേ​റെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. 31,487-ൽ ​അ​ധി​കം പു​തി​യ കോ​വി​ഡ് കേ​സു​ക​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 866,646ലേ​ക്ക് കു​തി​ച്ചെ​ത്തി.

അ​തേ​സ​മ​യം, ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന മു​റ​വി​ളി അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഉ​ണ്ടാ​കു​ന്നു​ണ്ട്. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​യ​തി​ക​ൾ​പോ​ലും നി​ശ്ച​യി​ച്ചു​ക​ഴി​ഞ്ഞു. ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തു റാ​പ്പി​ഡ് ടെ​സ്റ്റ് ദി​നം​പ്ര​തി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.