ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ൺ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ​മാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ 14 വി​മാ​ന​ങ്ങ​ൾ കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ബ്രി​ട്ട​ൻ. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ 3,600 പൗ​ര​ൻ​മാ​രെ തി​രി​ച്ച് നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ലു​ള്ള പൗ​ര​ൻ​മാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ഇ​തു​വ​രെ 52 വി​മാ​ന​ങ്ങ​ളാ​ണ് ബ്രി​ട്ട​ൺ സ​ജ്ജ​മാ​ക്കി​യ​ത്. ഈ ​വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ 13,000 പൗ​ര​ന്മാ​രെ തി​രി​ച്ചു നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് ബ്രി​ട്ട​ന്‍റെ ശ്ര​മം. ഇ​തു​വ​രെ 6,500 പേ​രെ ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു.

വ​രും ആ​ഴ്ച്ച​ക​ളി​ൽ ഏ​ഴാ​യി​ര​ത്തോ​ളം പൗ​ര​ന്മാ​രെ കൂ​ടി ബ്രി​ട്ട​ൺ ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ക്കും.