മാ​​​ന​​​ന്ത​​​വാ​​​ടി: പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യും ഇ​​​ന്നോ​​​വ റി​​​ഫൈ​​​നിം​​​ഗ് ആ​​​ന്‍​ഡ് ട്രേ​​​ഡിം​​​ഗ് എം​​​ഡി​​​യു​​​മാ​​​യ മാ​​​ന​​​ന്ത​​​വാ​​​ടി അ​​​റ​​യ്​​​ക്ക​​​ല്‍ പാ​​​ല​​​സി​​​ല്‍ ജോ​​​യി അ​​​റ​​യ്​​​ക്ക​​​ൽ (54) അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ ദു​​​ബാ​​​യി​​​ല്‍വ​​​ച്ച് ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ര്‍​ന്നാ​​​ണ് മ​​​ര​​​ണം.

മ​​​ല​​​ബാ​​​റി​​​ലെ വ​​​ലി​​​യ വീ​​​ടു​​​ക​​​ളി​​​ലൊ​​ന്നാ​​​യ അ​​​റ​​​യ്ക്ക​​​ല്‍ പാ​​​ല​​​സി​​​ന്‍റെ ഉ​​​ട​​​മ​​​യും വ​​​യ​​​നാ​​​ട്ടി​​​ലെ അ​​​രു​​​ണ്‍ ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സ് ഉ​​​ട​​​മ​​​യും വി​​​വി​​​ധ വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ധാ​​​വി​​​യു​​​മാ​​​യ ജോ​​​യി അ​​​റ​​​യ്ക്ക​​​ല്‍ നി​​​ര​​​വ​​​ധി ജീ​​​വ​​​കാ​​​രു​​​ണ്യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍​, ഡ​​​യാ​​​ലി​​​സി​​​സ്, ഭ​​​വ​​​ന​​​നി​​​ര്‍​മാ​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍​ക്കു പി​​​ന്തു​​​ണ ന​​​ല്‍​കി​​​യി​​​രു​​​ന്നു.

അ​​​രു​​​ണ്‍ അ​​​ഗ്രോ ഫാം​​​സ് ഇ​​​ന്ത്യാ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് , അ​​​രു​​​ണ്‍ അ​​​ഗ്രോവെ​​​റ്റ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, വ​​​യ​​​നാ​​​ട് അ​​​ഗ്രോ മൂ​​​വ്‌​​​മെ​​​ന്‍റ് ടീ ​​​ക​​​മ്പ​​​നി, ഹെ​​​ഡ്ജ് ഇ​​​ക്വി​​​റ്റീ​​​സ് ലി​​​മി​​​റ്റ​​​ഡ്, കോ​​​ഫി ഇ​​​ന്‍​ഡ് ഇ​​​ന്‍​ഡ​​​സ്ട്രീ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, പെ​​​ട്രോ​​​ള്‍ ഇ​​​ന്നോ​​​വ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് , അ​​​രു​​​ണ്‍ എ​​​ക്‌​​​സ്‌​​​പോ​​​ര്‍​ട്ട്സ് ​ആ​​​ൻ​​​ഡ് ട്രേ​​​ഡേ​​​ഴ്‌​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, ദ ​​​ഫ്രിം​​​ഗ് ഫോ​​​ര്‍​ഡ് എ​​​സ്റ്റേ​​​റ്റ്‌​​​സ് എ​​​ന്നി​​​വ​​​യി​​​ൽ പ്ര​​​ധാ​​​ന ഓ​​​ഹ​​​രി ഉ​​​ട​​​മ​​​യാ​​​ണ്. ക​​​ഷ്ട​​​പ്പാ​​​ടു നി​​​റ​​​ഞ്ഞ ജീ​​​വി​​​ത​​​ത്തി​​​ല്‍നി​​​ന്ന് ക​​​ഠിനാ​​​ധ്വാ​​​നംകൊ​​​ണ്ടാ​​​ണ് ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ല്‍ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബി​​​സി​​​ന​​​സ് സാ​​​മ്രാ​​​ജ്യം കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത​​​ത്. 2009 മു​​​ത​​​ലാ​​​ണ് കൂ​​​ടു​​​ത​​​ല്‍ ക​​​മ്പ​​​നി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​തും നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​തും.

പു​​​തു​​​ശേ​​​രി വ​​​ഞ്ഞോ​​​ട് അ​​​റ​​​യ്ക്ക​​​ല്‍ ഉ​​​ല​​​ഹ​​​ന്നാ​​​ന്‍റെ​​​യും പ​​​രേ​​​ത​​​യാ​​​യ ത്രേ​​​സ്യ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: സെ​​​ലി​​​ൻ. മ​​​ക്ക​​​ള്‍: അ​​​രു​​​ണ്‍, ആ​​​ഷ്‌​​​ലി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ചാ​​​ക്കോ, വ​​​ർ​​​ഗീ​​​സ്, മേ​​​രി, അ​​​ന്ന, ജോ​​​ണി. മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മ​​​ിക്കുന്നു.