കാലിഫോര്‍ണിയ: ഷഗിനേഷ് പുത്താലോം കുന്നത്ത് (33) കാലിഫോര്‍ണിയയിലെ ബല്‍മോണ്ടില്‍ നിര്യാതനായി. ഭാര്യ- സ്‌നേഹ. രണ്ടു വയസുകാരി ഷിയ ആണ് മകള്‍. കണ്ണൂര്‍ കൂത്തുപ്പറമ്പ് സ്വദേശിയാണ്.

ബല്‍മൗണ്ടിലെ ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായിരുന്നു. കൊച്ചിയിലെ നെസ്റ്റ് ടെക്‌നോളജീസില്‍ നിന്നാണ് അമേരിക്കയിലേക്ക് എത്തിയത്. കണ്ണൂര്‍ കേന്ദ്രവിദ്യാലയം, തലശേരി കോളേജ് ഓഫ് എന്‍ജിനിയറിങ്, ബിഐടിഎസ് പിലാനി എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.