ഡാളസ്: ഐപിസി പാസ്റ്ററും ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റര്‍ കെ.ഐ. കോരുത് (87) ഡാളസില്‍ നിര്യാതനായി. റാന്നി ഈട്ടിച്ചുവട് സ്വദേശിയാണ്. ഭാര്യ- സാറാമ്മ കോരുത്. മക്കള്‍- മോളി ഐപ്പ്, ജോസ് കോരുത്, ടോം കോരുത്, ജയിംസ് കോരുത്. മരുമക്കള്‍- പാസ്റ്റര്‍ ബാബു ഐപ്പ്, ബെല്‍സി കോരുത്, ഡെയ്‌സി കോരുത്, ജിജി കോരുത്.

1973ല്‍ റാന്നിയില്‍ സൗത്ത് ഇന്ത്യന്‍ ബൈബിള്‍ കോളജ് സ്ഥാപിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടു മുന്‍പാണു  അമേരിക്കയിലെത്തിയത്. നോര്‍ത്ത് ഡാലസ് ചര്‍ച്ച് ഓഫ് ഗോഡ് അംഗമായിരുന്നു. പകലോമറ്റം മഹാകുടുംബയോഗം ഡാളസ് ചാപ്റ്ററിന്റെയും ഡാളസിലെ റാന്നി അസോസിയേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.