കോവിഡ് -19 വ്യാധിയില്‍ കഷ്ട്ടപ്പെടുന്ന 10,000 ത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ തമന്ന ഭാട്ടിയ ഒരു എന്‍‌ജി‌ഒയുമായി സഹകരിച്ചു. മുംബൈയിലെ ചേരികള്‍, ഷെല്‍ട്ടറുകള്‍, വാര്‍ദ്ധക്യകാല വീടുകള്‍ എന്നിവിടങ്ങളിലായി പതിനായിരത്തോളം ആളുകള്‍ക്കായി 50 ടണ്ണിലധികം ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തമന്ന സംഘടിപ്പിച്ചു.

തെലുങ്ക് വ്യവസായത്തിലെ ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കുന്നതിനായി നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ തെലുങ്ക് ചലച്ചിത്ര വ്യവസായം രൂപീകരിച്ച സമിതിയാ യ കൊറോണ ക്രൈസിസ് ചാരിറ്റി. തമന്ന മൂന്ന് ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.