തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സാ​മൂ​ഹ്യ വ്യാ​പ​നം ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ റാ​ന്‍​ഡം ടെ​സ്റ്റ് ന​ട​ത്തു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, പോ​ലീ​സ്, ഹോം ​ഡെ​ലി​വ​റി ന​ട ത്തു​ന്ന​വ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കി​ട​യി​ലാ​ണ് റാ​ന്‍​ഡം ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡ​ല്‍​ഹി ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ മു​ഴു​വ​ന്‍ ആ​ളു​ക​ളേ​യും ക​ണ്ടെ​ത്തി പ​രി​ശോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം​കൂ​ട്ടി​ച്ചേ​ര്‍​ത്തു.