കോഴിക്കോട് > സംസ്ഥാനത്ത് നാളെ റമദാന്‍ വ്രതാരംഭം. വ്യാഴാഴ്ച്ച മാസപ്പിറവി കണ്ടതിനാല്‍ നാളെ(വെള്ളി) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.

നോമ്ബുകാലത്ത് റസ്റ്ററന്‍റുകള്‍ക്ക് പാഴ്സല്‍ വിതരണം ചെയ്യുന്നതിനുള്ള സമയം നീട്ടിനല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. രാത്രി പത്തു മണിവരെ ഹോം ഡെലിവറി അനുവദിക്കും. പഴവര്‍ഗങ്ങളുടെയും മറ്റും വില വര്‍ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സഹോദരങ്ങള്‍ക്കും റമസാന്‍ ആശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.