കൊല്ലം: ഇതുവരെ 17,985 പേരാണ് ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇനി1,485 പേരാണ് (എട്ട് ശതമാനം) ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന്‍ പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചത് 96 പേരും ഒഴിവാക്കപ്പെട്ടവര്‍ 126 പേരുമാണ്. ആശുപത്രിയില്‍ പുതിയതായി വന്ന ഏഴു പേര്‍ ഉള്‍പ്പെടെ 25 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,289 സാമ്ബിളുകളില്‍ 23 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്ത കുളത്തൂപ്പുഴ സ്വദേശിനി ഉള്‍പ്പെടെ ഏഴു കേസുകളാണുള്ളത്. നാലു പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് തിരികെ എത്തി. ഫലം വന്നതില്‍ 1,251 എണ്ണം നെഗറ്റീവാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാം.