കോ​ട്ട​യം: ജി​ല്ല​യി​ല്‍ വി​ജ​യ​പു​രം, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. ലോ​ക്ക്ഡൗ​ണ്‍‌ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യും ക​ള​ക്ട​ര്‍ പി. ​കെ. സു​ധീ​ര്‍ ബാ​ബു അ​റി​യി​ച്ചു.

വാ​ഹ​ന​യാ​ത്ര​യും പൊ​തു​സ്ഥ​ല​ത്ത് ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ക​ര്‍​ശ​ന​മാ​ക്കും. പാ​സു​ക​ളും സ​ത്യ​വാം​ങ്മൂ​ല​വും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്കും മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍​ക്കും മാ​ത്ര​മാ​കും പ്ര​വ​ര്‍​ത്താ​നാ​നു​മ​തി. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ഇ​ള​വു​ക​ളെ​ല്ലാം പി​ന്‍​വ​ലി​ച്ച​താ​യും ക​ള​ക്ട​ര്‍ അറിയിച്ചു.