തിരുവനന്തപുരം: ഖാദി തൊഴിലാളികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചു. ഇന്‍കം സപ്പോര്‍ട്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് സഹായം അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നൂല്‍പ്പ്, നെയ്ത്ത് തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക. 12500 തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക. കൂടാതെ സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 23 കോടിയുടെ പ്രത്യേക സാമ്ബത്തിക സഹായവും അനുവദിച്ചു. സ്‌കൂളുകളെ എ മുതല്‍ ഡി വരെയുള്ള ഗ്രേഡുകളാക്കി തിരിച്ചാണ് സഹായം നല്‍കുക.

കൂടാതെ ക്രിസ്ത്യന്‍ പള്ളികളികളില്‍ പരമാവധി 20 പേരെ ഉള്‍ക്കൊള്ളിച്ച്‌ വിവാഹചടങ്ങുകള്‍ നടത്താനും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.