കോട്ടയം: കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണമറിയുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി ടെലിഫോണിക് സര്‍വ്വേയ്ക്ക് തുടക്കം കുറിച്ചു.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനാണ് സര്‍വ്വേയുടെ ചുമതല. 1921 എന്ന നമ്ബരില്‍നിന്ന് പൊതുജനങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചാണ് പ്രതികരണങ്ങള്‍ ശേഖരിക്കുന്നത്