ദുബൈ: പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ്​ ആന്‍ഡ്​ ട്രേഡിങ്​ എം.ഡിയുമായ വയനാട് മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കല്‍ (54) ദുബൈയില്‍ നിര്യാതനായി.

കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ അറക്കല്‍ പാലസി​​െന്‍റ ഉടമയും വിവിധ വ്യവസായ സ്​ഥാപനങ്ങളുടെ മേധാവിയുമായിരുന്നു. നിരവധി ജീവകാരുണ്യ സംരംഭങ്ങള്‍ക്കും ഡയാലിസിസ്​, ഭവനനിര്‍മാണ പദ്ധതികള്‍ക്കും പിന്തുണ നല്‍കിയിരുന്നു.

വന്‍കിട നിക്ഷേപകര്‍ക്ക്​ യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡ്​ കാര്‍ഡ്​ വിസയും ലഭിച്ചിരുന്നു. ഭാര്യ: സെലിന്‍ മക്കള്‍: അരുണ്‍, ആഷ്​ലി. മൃതദേഹം നാട്ടിലെത്തിച്ച്‌​ സംസ്​കരിക്കുന്നതിന്​ നടപടിക്രമങ്ങള്‍ തുടരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.