പുതുച്ചേരി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പുതുച്ചേരി മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ക്ക് ഇന്ന് കൊവിഡ് പരിശോധന നടത്തി. നിലവില്‍ ഏര്‍പ്പെടുത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാ​ഗമായാണ് പരിശോധന വ്യാപിപ്പിച്ചത്. നിലവില്‍ എംപിമാരേയും എംഎല്‍എമാരേയും അടക്കമുള്ളവരെയാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

മുഖ്യമന്ത്രി വി നാരായണ സ്വാമി, മന്ത്രിമാര്‍, സ്പീക്കര്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ആരോ​ഗ്യ പ്രവര്‍ത്തക സംഘം നിയമസഭയില്‍ നേരിട്ട് എത്തിയാണ് പരിശോധന നടത്തിയത്. ആര്‍ക്കും രോ​ഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മുന്‍ കരുതലെന്നോണം പരിശോധന നടത്തുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം പുതുച്ചേരിയില്‍ ഏഴ് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ രോ​ഗം ഭേദമായി ആശുപത്രി വിട്ടു.