കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്യജീവികളുടെ മാംസം വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാന്‍ ജി-20 രാജ്യങ്ങളോട് ആവശ്യമുന്നയിച്ച്‌ ഓസ്‌ട്രേലിയ രംഗത്ത്. അതേസമയം വന്യജീവികളുടെ മാസം വില്‍ക്കുന്ന ഇത്തരം ‘വെറ്റ്’ മാര്‍ക്കറ്റുകളില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നത് എന്ന വാദം ഇപ്പോള്‍ നില നില്‍ക്കുന്നുണ്ട്. മനുഷ്യരുടെ ആരോഗ്യത്തിനും കാര്‍ഷിക മേഖലക്കും ഇത്തരം വിപണികള്‍ ഭീഷണിയാണെന്നും ഓസ്‌ട്രേലിയ അറിയിച്ചു. ഓസ്ട്രേലിയന്‍ കൃഷി മന്ത്രി ഡേവിഡ് ലിറ്റില്‍ പ്രൗഡാണ് ഇക്കാര്യം ഉന്നയിച്ചത്.

”ചൈനയിലെ വുഹാനില്‍ നിയമം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടതെന്നാണ് പരക്കെയുള്ള വാദം. ചൈനക്കാര്‍ കൂടുതലായി വെറ്റ് മാര്‍ക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനെക്കുറിച്ച്‌ രാജ്യാന്തര തലത്തില്‍ അന്വേഷണം വേണ”മെന്നും ഓസ്‌ട്രേലിയ നേരത്തെ ഇതര രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.