കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. 41 വയസ്സുകാരനായ കുവൈത്ത് സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞവരുടെ എണ്ണം 14 ആയി. രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം 2399 ആയി. ഇവരില്‍ 498 പേര്‍ രോഗ മുക്തി നേടി. ഇന്ന് റിപോര്‍ട്ട് ചെയ്തിട്ടുള്ള 151ല്‍ 61 ഇന്ത്യക്കാരാണ്. ഇതില്‍ 60 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്ബര്‍ക്കം വഴിയാണ് രോഗബാധയേറ്റത്. ഇന്ത്യക്കാരായ രോഗബാധിതരുടെ എണ്ണം 1308 ആയി ഉയര്‍ന്നിട്ടുണ്ട്. ചികില്‍സയിലായി 1887 പേരും അത്യാഹിത വിഭാഗത്തിലായി 55ഉം പേരാണുള്ളത്. ഇതില്‍ 22 പേരുടെ നില തൃപ്തികരമല്ലെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.