ബം​ഗ​ളൂ​രു: ലോ​ക്ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന് ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ന്‍റെ വി​വാ​ഹം ന​ട​ത്തി​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി.

ഏ​ത് സാ​ഹ​സാ​ഹ​ര്യ​ത്തി​ലാ​ണ് കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ ഗൗ​ഡ​യു​ടെ വി​വാ​ഹ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​തോ​ടെ കു​ടും​ബം​വ​ക ഫാം​ഹൗ​സി​ൽ​വ​ച്ച് ഏ​പ്രി​ൽ 17-നാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം. ​കൃ​ഷ്ണ​പ്പ​യു​ടെ കൊ​ച്ചു​മ​ക​ൾ രേ​വ​തി​യെ(22)​യാ​ണ് നിഖിൽ വി​വാ​ഹം ചെ​യ്ത​ത്.