ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര ​സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും വ​ർ​ധി​ച്ച ക്ഷാ​മ​ബ​ത്ത (ഡി​എ) ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു. മ​ന്ത്രിസ​ഭാ ​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

മാ​ര്‍​ച്ച് 13-നാ​ണ് കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍, ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും ക്ഷാ​മ ബ​ത്ത 17 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും 21 ശ​ത​മാ​ന​മാ​ക്കി വ​ര്‍​ധി​പ്പി​ച്ച​ത്. ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ ഇ​ത് ന​ല്‍​കു​വാ​നാ​യി​രു​ന്നു തീ​രു​മാ​നം.

നി​ല​വി​ലു​ള്ള ക്ഷാ​മ​ബ​ത്ത നി​ര​ക്ക് തു​ട​രു​മെ​ന്ന് കേ​ന്ദ്ര ​ധ​ന​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​ന​ട​പ​ടി​യി​ലൂ​ടെ 27,000 കോ​ടി രൂ​പ​യു​ടെ ചെ​ല​വ് കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​രു​തു​ന്ന​ത്.