ച​ണ്ഡീഗ​ഢ്: ചൈ​ന​യി​ല്‍ നി​ന്നും ഇറക്കുമതി ചെയ്ത റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ള്‍ പഞ്ചാവ് സർക്കാർ ഐ​സി​എം​ആ​റി​ന് തി​രി​കെ ന​ല്‍​കു​ന്നു. അ​ഞ്ച് കി​റ്റു​ക​ള്‍ ഉപയോഗിച്ചുള്ള പരിശോധനാ ഫലം തെറ്റായി വന്നുവെന്ന് കണ്ടെത്തിയതോടെയാണ് സർക്കാരിന്‍റെ നടപടി.

ഫ​ല​ങ്ങ​ള്‍ തെ​റ്റാ​യി വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ചൈനയിൽ നിന്നും കൊണ്ടുവന്ന റാ​പ്പി​ഡ് ടെ​സ്റ്റ് കി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍ സം​സ്ഥാ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.