കൊ​ല്ലം: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പോലീസ് പിടിച്ചു. പ​ച്ച​ക്ക​റി​ വ​ണ്ടി​യി​ലെ പെ​ട്ടി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന് ചെക്ക്പോസ്റ്റ് കടക്കാനായിരുന്നു ഇയാളുടെ ശ്രമം.

ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​ച്ച് വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് പെട്ടികളെല്ലാം പരിശോധിച്ചപ്പോഴാണ് ഇയാൾ കുടുങ്ങിയത്. അറസ്റ്റിലായ ആൾക്കെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും.