മ​ട്ട​ന്നൂ​ർ: രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് മ​ര​ത്തി​ലി​ടി​ച്ചു. കൂ​ടാ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ലെ ബ​സ് സ്റ്റോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

മ​ട്ട​ന്നൂ​ർ പാ​ലോ​ട്ടു​പ​ള്ളി​യി​ലെ വാ​ട​കവീ​ട്ടി​ൽ നി​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൂ​ടാ​ളി വ​ള​വി​ൽ നി​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ രോ​ഗി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് മ​റ്റൊ​രു ആം​ബു​ല​ൻ​സ് എ​ത്തി​ച്ചാണ് രോ​ഗി​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിലേക്ക് മാ​റ്റി​യ​ത്. അ​പ​ക​ട സ്ഥലത്ത് മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എത്തി അ​ണുന​ശീ​ക​ര​ണം ന​ട​ത്തി.