തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകിക്ക് ഇന്ന് 82 ആം പിറന്നാള്‍, വിവിധ ഭാഷകളില്‍ ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്,, എസ് ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥമാണ് ‘എസ്‌ .ജാനകി ആലാപനത്തില്‍ തേനും വയമ്ബും’. 1938-ല്‍ ഏപ്രില്‍ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ജനിച്ച ജാനകി മൂന്നാം വയസില്‍തന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.

നാദവിസ്മയം ജാനകിയുടെ സംഗീത വാസന വളര്‍ത്തുന്നതില്‍ അമ്മാവന്‍ ഡോ. ചന്ദ്രശേഖര്‍ നിര്‍ണായക പങ്കു വഹിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം സംഗീത പഠനത്തിനായി പില്‍ക്കാലത്ത്‌ മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു.

കൂടാതെ 1957ല്‍ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. തെലുങ്ക്‌ ചിത്രമായ എം.എല്‍.എല്‍ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകള്‍ ഹൃദയത്തില്‍ സ്വീകരിച്ചു.

ഇതുവരെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജര്‍മ്മന്‍ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 1200 പരം മലയാള സിനിമാ ഗാനങ്ങള്‍ക്ക് ജാനകി ശബ്ദം പകര്‍ന്നിട്ടുണ്ട്. ഇതില്‍ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുള്‍പ്പെടുന്നു. സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിലേക്കെത്തിച്ചത്. കുട്ടികളുടെ സ്വരത്തില്‍ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തില്‍ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്‌.28-10-2017 ല്‍ മൈസൂര്‍ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി, സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിച്ചു.

കൂടാതെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാര്‍ഡ്‌ നാലു തവണയാണ്‌ എസ്‌.ജാനകിക്ക്‌ ലഭിച്ചത്‌. 976-ല്‍ പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്‌. 1980-ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്ബലത്തില്‍… എന്ന ഗാനത്തിനും 1984-ല്‍ തെലുഗു ചിത്രമായ സിതാര’യില്‍ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ്‌ ചിത്രമായ `തേവര്‍മകനില്‍ ഇഞ്ചി ഇടിപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്‌.

കൂടാതെ മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സസ്ഥാന അവാര്‍ഡ്‌ 14 തവണയും തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ അവാര്‍ഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്‍റെ അവാര്‍ഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സര്‍ക്കാരിന്‍റെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുര്‍ സിംഗര്‍ അവാര്‍ഡ്‌ 1987-ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ്‌ 2002-ലും സ്‌പെഷല്‍ ജൂറി സ്വരലയ യേശുദാസ്‌ അവാര്‍ഡ്‌ 2005-ലും ലഭിച്ചു. 2013 ല്‍ പത്മഭൂഷന്‍ ലഭിച്ചു എന്നാല്‍ ജാനകി ഇത് നിരസിക്കുകയുണ്ടായി.